കരുവൻതിരുത്തി: കോതാർതോട് കഴങ്ങുംതോട്ടത്തിൽ മരക്കയിൽ വീട്ടിൽ കുഞ്ഞീൻ മാസ്റ്റർ (90) നിര്യാതനായി. ഫറോക്ക് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ഭാരവാഹിയും മത, സാമൂഹിക, സാംസ്കാരിക സംഘടനകളിലെ നിറസാന്നിധ്യവുമായിരുന്നു. ഭാര്യ: നഫീസ. മക്കൾ: മമ്മുണ്ണി (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്, ഫറോക്ക്), അബ്ദുൽ സലീം (ഖത്തർ), അബ്ദുൽ അസീസ് (ഹിഷ മെറ്റൽസ്), പരേതനായ സത്താർ, ഷരീഫ (ചാലിയം), മഹ്റുന്നിസ (പുത്തൂർ). മരുമക്കൾ: സഫിയ (രാമനാട്ടുകര), സീനത്ത് (പുത്തൂർ), നിഷാന (പുറ്റെക്കാട്), കുഞ്ഞിമുഹമ്മദ് എന്ന ബാവ (പുത്തൂർ), പരേതനായ സമദ് (ചാലിയം).