കണ്ണൂർ: ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി സി.എച്ച് അഫ്സൽ (45) നിര്യാതനായി. നീർച്ചാലിയൻസ് യു.എ.ഇ മെംബറും ദുബൈ സിറ്റി മക്കാനിയിലെ സ്റ്റാഫുമാണ്. ഭാര്യ: ആമിന. മക്കൾ: ആദില, മാസിയ, ഹഫ്സ, ഫർസാന. സഹോദരങ്ങൾ: മഷൂദ് നീർച്ചാൽ (അബൂദബി, കണ്ണൂർ മണ്ഡലം കെ.എം.സി.സി ജന. സെക്രട്ടറി), നജീബ്, സാജിദ്, ഫർസാന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.