കൂത്തുപറമ്പ്: ചിറ്റാരിപറമ്പ് നിർമാല്യത്തിൽ നിങ്കിലേരി ശ്രീദേവി (80) നിര്യാതയായി. പരേതരായ ആയില്യത്ത് കുഞ്ഞിരാമൻ നമ്പ്യാരുടെയും നിങ്കിലേരി അമ്മു അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കെ.ഒ. രാമചന്ദ്രൻ നമ്പ്യാർ (എക്സ് ആർമി, മാവിലായി). മക്കൾ: ശ്രീചാന്ദ് എൻ (കോൺഫിഡന്റ് ഡ്രൈവിങ് സ്കൂൾ ചിറ്റാരിപറമ്പ്), ജ്യോത്സ്ന (മുംബൈ), രചന (മുംബൈ). മരുമക്കൾ: ഉമാമണി (കൊതേരി), പി.കെ. ദിനേശ് നമ്പ്യാർ (സിവിൽ കോൺട്രാക്ടർ മുംബൈ), സമീർ നമ്പ്യാർ (എക്സിക്യൂട്ടിവ് ഡയറക്ടർ, ഡി.ബി.എസ് ബാങ്ക്, മുംബൈ).