നീലേശ്വരം: പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചൂരിക്കാടൻ കുഞ്ഞിരാമൻ നായർ. മക്കൾ: തമ്പാൻ (ബിരിക്കുളം സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി), കാർത്യായനി, ബാലകൃഷ്ണൻ, ഗംഗാധരൻ (മുൻ പ്രവാസി), സരോജിനി, ജ്യോതി, സുശീല, ബാബു (വിമുക്ത ഭടൻ). മരുമക്കൾ: ബിന്ദു, കേളുനായർ, മിനി, വിലാസിനി (സെക്രട്ടേറിയറ്റ് തിരുവനന്തപുരം), കാട്ടൂർ ബാലൻ, തമ്പാൻ (ദുബൈ), കൃഷ്ണൻ, സൗമ്യ. സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, പരേതരായ നാരായണൻ, ഇച്ചിര, കുഞ്ഞിയമ്മ, കോമൻ നായർ, കുഞ്ഞികൃഷ്ണൻ നായർ.