തൃശൂർ: പുറ്റേക്കര സെന്റ് ജോര്‍ജ്സ് എച്ച്.എസ്.എസ് റിട്ട. അധ്യാപിക കൊട്ടേക്കാട് നീലങ്കാവില്‍ ദേവസിയുടെ (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) ഭാര്യ ഫിലോമിന (77) നിര്യാതയായി. മുണ്ടൂര്‍ അറങ്ങാശ്ശേരി കുടുംബാംഗമാണ്.
മക്കള്‍: നിഷി, നെല്‍സണ്‍ (സി.എസ്.ബി ബാങ്ക്, ഗോവ), നെല്‍ജോ നീലങ്കാവില്‍ (സെക്രട്ടറി, ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി), ജോജോ (ഹെഡ് ക്ലര്‍ക്ക്, കോലഴി ഗ്രാമപഞ്ചായത്ത്). മരുമക്കള്‍: സാബു ചുങ്കത്ത്, കോട്ടപ്പടി (ഫാഷന്‍ ജ്വല്ലറി, പട്ടാമ്പി), നീമ തോട്ടാന്‍ ഒല്ലൂര്‍, രാഗി വൈദ്യക്കാരന്‍, ചിറ്റാട്ടുകര (അധ്യാപിക, സെന്റ് ജെമ്മാസ് സി.യു.പി.എസ് മനക്കൊടി).
വ്യാഴാഴ്ച വൈകീട്ട് അഞ്ചു മുതല്‍ വസതിയില്‍ പൊതുദര്‍ശനം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന പള്ളി സെമിത്തേരിയില്‍.