എടരിക്കോട്: ക്ലാരി സൗത്തിൽ പൂഴിക്കൽ മുഹമ്മദ് (87) നിര്യാതനായി. തൂമ്പത്തുപറമ്പ എ.എം.എൽ.പി.എസ്, വെന്നിയൂർ ജി.എൽ.പി.എസ്, ക്ലാരി ജി.യു.പി.എസ്, കരിങ്കപ്പാറ ജി.യു.പി.എസ്, ചോലക്കുണ്ട് ജി.യു.പി.എസ്, പെരുവള്ളൂർ ജി.എച്ച്.എസ്.എസ്, ചെറുമുക്ക് എൽ.പി.എസ്, പൊന്മുണ്ടം സൗത്ത് ജി.എൽ.പി.എസ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എടരിക്കോട് ബുഖാര ലൈബ്രറി സ്ഥാപകനാണ്.
ഭാര്യമാർ: പരേതയായ മയ്യേരി ഫാത്തിമക്കുട്ടി, സി.കെ. ഫാത്തിമ (മേൽമുറി). മക്കൾ: സക്കരിയ (മുൻ അധ്യാപകൻ, കോട്ടക്കൽ രാജാസ് എച്ച്.എസ്.എസ്, എൻ.എസ്.എസ് മുൻ ജില്ല കോഓഡിനേറ്റർ), ഇല്യാസ് (പി.എം ട്രേഡേഴ്സ്, വലിയപറമ്പ), സൗദ (അധ്യാപിക, പെരിമ്പലം എ.എം.എൽ.പി സ്കൂൾ), മൻസൂർ (ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, ഖത്തർ), പരേതയായ മഹ്ജൂബ.
മരുമക്കൾ: ടി.കെ.എ. ഷാഫി (കെ.എസ്.ടി.എ ജനറൽ സെക്രട്ടറി), ദാവൂദ് പിച്ചൻ, കെ. ജിഷാദ് (എടരിക്കോട് പി.കെ.എം.എം എച്ച്.എസ്.എസ്), പി.എം. സാബിറ, എം. ഷമീന (അട്ടീരി എ.എം.യു.പി.എസ്).