കൊടുവള്ളി: കരുവൻപൊയിൽ കാരക്കുഴിയിൽ ആലിക്കുട്ടി മാസ്റ്റർ (76) നിര്യാതനായി. കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി എ.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. കൊടുവള്ളി നഗരസഭ ഡിവിഷൻ 16 മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കരുവൻപൊയിൽ യൂനിറ്റ് കെ.എൻ.എം മുൻ വൈസ് പ്രസിഡന്റ്, കരുവൻപൊയിൽ സലഫി മസ്ജിദ് കമ്മിറ്റിയംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു.
ഭാര്യ: മറിയക്കുട്ടി (എടവണ്ണപ്പാറ). മക്കൾ: സാജിദ് (ദുബൈ), ഷബ്ന, സജ് ല, ഷഫീജ് (ദുബൈ). മരുമക്കൾ: യാസിർ (കോഴിക്കോട്), സിദ്ദീഖ് (വാഴക്കാട്), നുസ്രത് (മാവൂർ), മുഹ്സിന (കുന്ദമംഗലം). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കരുവൻപൊയിൽ സലഫി മസ്ജിദിലും ശേഷം ചുള്ളിയാട് ജുമാ മസ്ജിദിലും.