കൊയിലാണ്ടി: തിരുവങ്ങൂർ തിറയാട്ട കലാകാരനും വാദ്യ കലാകാരനും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ആറാട്ടുപറമ്പിൽ എ.പി. ശ്രീധരൻ (70) നിര്യാതനായി. വിവിധ ക്ഷേത്രങ്ങളിൽ തെയ്യം അവതരിപ്പിക്കാൻ അവകാശമുള്ള തെയ്യക്കാരനാണ്. വാഹന അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി കിടപ്പായിരുന്നു.ഭാര്യ: പത്മിനി. മക്കൾ: സുമേഷ്, സുഭിഷ, സുഷമ. മരുമക്കൾ: അനൂപ്, റിജേഷ്, ദിവ്യ. സഹോദരങ്ങൾ: ദേവി, പത്മിനി (റിട്ട. കേരള പൊലീസ്), പരേതരായ ചെറിയോഞ്ഞൻ, നമ്പിക്കുട്ടി, അമ്മിണി. സഞ്ചയനം ഞായറാഴ്ച.