പയ്യോളി: വടക്കെ കാഞ്ഞിരോളി മഹമൂദ് ഹാജി (72) നിര്യാതനായി. ദീർഘകാലം ബഹ്റൈൻ പ്രവാസിയും മുസ് ലിം ലീഗിന്റെ വാർഡ് പ്രസിഡന്റ്, ഖുവ്വത്തുൽ ഇസ് ലാം സഭ പ്രസിഡന്റ്, അയനിക്കാട് മഹല്ല് കമ്മിറ്റി ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മറിയം. മക്കൾ: നബീൽ (ബഹ്റൈൻ), ദൗലത്ത്.മരുമക്കൾ: സജ്ന, ഖാദർ (സലാല). സഹോദരങ്ങൾ: മമ്മത്, പരേതനായ റസാക്ക്, ബഷീർ (പതിയാരക്കര), വി.കെ. അബ്ദുറഹിമാൻ (പയ്യോളി നഗരസഭ ചെയർമാൻ), ഹമീദ് (കാരേക്കാട് മഹല്ല് സെക്രട്ടറി), കുഞ്ഞയിശ, റംല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അയനിക്കാട് ഹൈദ്രൂസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.