പയ്യന്നൂർ: മഠത്തിൽ കോളിയാട്ട് നളിനി നാരായണൻ (81) ബംഗളൂരുവിൽ നിര്യാതയായി. പിതാവ്: പരേതനായ ടി.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ. മാതാവ്: പരേതയായ മഠത്തിൽ കോളിയാട്ട് കുഞ്ഞികല്യാണി അമ്മ.ഭർത്താവ്: കെ.യു. നാരായണ പൊതുവാൾ. മക്കൾ: ഉഷ, പാർഥസാരഥി (ദുബൈ ബാങ്ക് മാനേജർ), വിദ്യാധരൻ (ഐ.ടി എൻജിനീയർ ബംഗളൂരു), സന്ധ്യ (ന്യൂസിലൻഡ്). മരുമക്കൾ: ചന്ദ്രശേഖരൻ (ബംഗളൂരു), ആശ, സ്വപ്ന, മുരളീധരൻ. സഹോദരങ്ങൾ: എം.കെ. ഉണ്ണികൃഷ്ണൻ (ഐ.ഒ.ബി റിട്ട. മാനേജർ പയ്യന്നൂർ മഹാദേവ ഗ്രാമം), പരേതരായ കുഞ്ഞനന്തൻ, നാരായണിയമ്മ, ഓമനയമ്മ, പാർവതി, മാണിക്കുട്ടി. സംസ്കാരം ബംഗളൂരുവിൽ നടക്കും.