ഫറോക്ക്: എട്ടേനാൽ കുന്നത്ത് മോട്ടയിൽ താമസിച്ചിരുന്ന പട്ടേരി വീട്ടിൽ ശ്രീധരൻ (68) പെരിങ്ങാവ് കുന്നത്ത്പുറായ് കൃഷ്ണകമലം വീട്ടിൽ നിര്യാതനായി. ഫറോക്കിലെ പഴയകാല പൊതു പ്രവർത്തകനും, കോൺഗ്രസ് (എസ്), ജനതാദൾ പഞ്ചായത്ത് സെക്രട്ടറി, സിക്കോസ് ടൈൽസ് കമ്പനി ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സുമംഗലി. മക്കൾ: അജിത്ഷെഫ് (വയനാട്), അജന. മരുമക്കൾ: അനിത, ശ്രീജേഷ് (വേങ്ങര). സഞ്ചയനം ശനിയാഴ്ച.