കക്കോവ്: കോട്ടുപാടം പുല്ലറാട്ട് കൂടത്തിങ്ങൽ മുഹമ്മദ് ഹാജി (81) നിര്യാതനായി. റിട്ട. പി.ഡബ്ല്യൂ.ഡി (റോഡ്സ്) ഉദ്യോഗസ്ഥനും കടവ് റിസോർട്ട് ജീവനക്കാരനുമായിരുന്നു.കോട്ടുപാടം ശാഖ മുസ് ലിം ലീഗ് സെക്രട്ടറി, കക്കോവ് മഹല്ല് കമ്മിറ്റി സെക്രട്ടറി, കോട്ടുപാടം മസ്ജിദുറഹ്മാൻ സെക്രട്ടറി, വിക്ടറി ക്ലബ് സെക്രട്ടറി, കക്കോവ് അഹമ്മദ്കുട്ടി നിസാമി മെമ്മോറിയൽ സൊസൈറ്റി സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. ഭാര്യ: മംഗലങ്ങാട്ട് മറിയക്കുട്ടി. മക്കൾ: ഫാത്തിമ, സുബൈദ, മൈമൂന, മുബീന, സൽമത്ത്. മരുമക്കൾ: അബ്ദുൽ സലാം (പണിക്കരപ്പറായ), കെ.എം.എ. ലത്തീഫ് (കോടമ്പുഴ), അബ്ദുല്ല (ചീക്കോട് പറപ്പൂർ), മുജീബ് (കരിപ്പൂർ), കുഞ്ഞിമൊയ്തീൻ (പയ്യടിത്താഴം). സഹോദരങ്ങൾ: പരേതനായ അബ്ദുല്ല, അബ്ദുൽ ലത്തീഫ്, ആയിഷ (ചേലേമ്പ്ര), ഖദീജ (മീഞ്ചന്ത), കുഞ്ഞിഫാത്തിമ (രാമനാട്ടുകര), ആമിന (തിരുത്തിയാട്).