കുന്നംകുളം: കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. കുറുക്കൻപാറ കണ്ണങ്കാവിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ പ്രമോദാണ് (44) മരിച്ചത്. ഫുട്ബാൾ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: ജാനകി. ഭാര്യ: ജിതു. മകൻ: ആരവ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.