കൊണ്ടോട്ടി: ബിരുദവിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി നീറാട് എളേടത്ത് ഉമ്മറലിയുടെ മകള്‍ മെഹറുബയാണ് (19) മരിച്ചത്. കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബി.എ (ഉർദു) രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന മെഹറുബയെ ശനിയാഴ്ച രാവിലെ വീട്ടിലെ ഓഫിസ് മുറിയില്‍ കെട്ടിയ തൊട്ടില് കയറില്‍ തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇന്‍ക്വസ്റ്റിനുശേഷം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്: റോഷിത. സഹോദരങ്ങള്‍: ദില്‍റൂബ ഷഹനാസ്, ഷഹാന ശബ്നം.