മഞ്ചേരി: കോഴിക്കോട് സ്വദേശിയും മഞ്ചേരി കിടങ്ങഴി ഷാപ്പിൻകുന്നിൽ താമസക്കാരനുമായ മുൻകാല ഫുട്ബാൾ താരം നുഅ്മാൻ താഴേരി (68) നിര്യാതനായി.
മുംബൈ മഫ്തലാൽ ക്ലബിനുവേണ്ടി ബൂട്ടണിഞ്ഞു. യാസ് നിലമ്പൂരിനുവേണ്ടി സെവൻസ് മൈതാനങ്ങളിൽ പന്തുതട്ടിയിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: നിലൂഫർ, ഫർഹ, നിഹാൽ, ദാനിഷ്. മരുമക്കൾ: അൻവർ, ഫിറോസ് ബാബു.