ചെറുവത്തൂർ: കമ്യൂണിസ്റ്റ്-കർഷക പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവായിരുന്ന പി.വി.വി. അപ്പുവിന്റെ ഭാര്യ ആനിക്കാടി ലക്ഷ്മി (70) നിര്യാതയായി. മക്കൾ: എ.വി. സുധാകരൻ, എ.വി. സോമൻ, എ.വി. സരോജിനി. മരുമക്കൾ: ബിന്ദു (കാഞ്ഞങ്ങാട്), ശോഭന (ആലക്കോട്), കൃഷ്ണൻ (കോട്ടിക്കുളം). സഹോദരങ്ങൾ: മാണിക്യം, കുഞ്ഞിപ്പാട്ടി, കൃഷ്ണൻ, പരേതരായ ചിണ്ടൻ, ജാനകി.