ചെറുവത്തൂർ: കവി രാമകൃഷ്ണൻ രശ്മി സദനം (63) നിര്യാതനായി. കയ്യൂർ ആലന്തട്ട കുളപ്പുറം സ്വദേശിയാണ്. നിയോഗം, പുഴയൊഴുകുന്നു, വിട്ടുപോകുന്ന അക്ഷരങ്ങൾ തുടങ്ങി പത്തോളം കവിതാസമാഹാരങ്ങൾ എഴുതിയിട്ടുണ്ട്. പെയ്യാതെ പോയ മഴയാണ് ആദ്യ കവിതാസമാഹാരം. കണ്ണൂർ ആകാശവാണിയിലൂടെ നിരവധി കവിതകൾ അവതരിപ്പിച്ചിരുന്നു. ജില്ലയിലെ കവിയരങ്ങുകളിലെ സജീവ സാന്നിധ്യമായിരുന്നു. കുത്തൂർ വീട്ടിൽ രാമന്റെയും സുശീലയുടെയും മകനാണ്. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രശ്മി, ധന്യ. മരുമകൻ ടി.പി. രാജേഷ് (വടശ്ശേരി).