തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ വന്ദന ഡി.എസ്.എസ്. (76) നിര്യാതയായി. എടശ്ശേരിത്തടത്തില് പരേതരായ ഉലഹന്നാന് -അന്നമ്മ ദമ്പതികളുടെ മകളാണ്. പിലാത്തറ, മാനന്തവാടി, കോഴിക്കോട്, മാടായി, എടക്കോം, പട്ടുവം, കടബ, കാരക്കുണ്ട് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഭയുടെ ഫോര്മേഷന് മേഖല കൈകാര്യം ചെയ്തിട്ടുണ്ട്. മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീനസേവനസഭാ ജനറല്‍ കൗണ്‍സിലര്‍, രണ്ടു തവണ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍, അഡ്മിനിസ്ട്രേറ്റര്‍, രണ്ടു തവണ റീജനല്‍ സുപ്പീരിയര്‍, കാരക്കുണ്ട് ഡഫ് ആന്‍ഡ് ഡംപ് ഹയര്‍സെക്കൻഡറി സ്കൂള്‍ മാനേജര്‍, ദീനസേവനസഭാ ഫൗണ്ഡ്രസ് ദൈവദാസി മദര്‍ പേത്രയുടെ കനോനൈസെഷന് പ്രക്രിയയുടെ പോസ്റ്റുലേര്, പട്ടുവത്തമ്മ എന്ന ത്രൈമാസികയുടെ എഡിറ്റര്‍ തുടങ്ങിയ മേഖലകളില്‍ വളരെ നിസ്തുലമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മൂന്നുമാസം മുമ്പ് സ്ട്രോക്ക് വന്നതിനെതുടര്‍ന്ന് ഒരു ഭാഗം തളരുകയും പട്ടുവത്ത് വിശ്രമജീവിതം നയിക്കുകയും ചെയ്യുകയായിരുന്നു. സഹോദരങ്ങള്‍: ജോണ്‍, ജോസഫ്, പൗലോസ്, തോമസ്, സിറിയക്ക്, അന്നമ്മ, മേരിക്കുട്ടി, എല്‍സമ്മ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പട്ടുവം സ്നേഹനികേതന്‍ ആശ്രമ ചാപ്പൽ സെമിത്തേരിയിൽ.