കണ്ണൂർ: അത്താഴക്കുന്ന് തുരുത്തിയിൽ താമസിക്കുന്ന ബത്തക്ക കടവത്ത് അഹമ്മദ് (106) നിര്യാതനായി. പരേതരായ മമ്മു-മറിയം ദമ്പതികളുടെ മകനാണ്. മുസ് ലിം ലീഗ് രാഷ്ട്രീയത്തിലെ മുതിർന്ന പ്രവർത്തകനായിരുന്നു. വാർധക്യ കാലത്തും ഊർജസ്വലനായിരുന്നു. ഭാര്യ: എ.വി. അവ്വൂമ. മക്കൾ: റംല, റസിയ, റൗള, മഹമൂദ് (സൗദി), ഇസ്മയിൽ, ഇബ്രാഹിം, അബ്ദുൽഖാദർ, നഫീസ, അബ്ദുറസാഖ്. മരുമക്കൾ: സക്കരിയ, സമീർ, റാഷിദ, സുമയ്യ. സഹോദരങ്ങൾ: കുഞ്ഞാമിന, പരേതരായ ബിസി കമാൽ, നബീസ, ഇബ്രാഹിം, കാത്തിം.