കിഴുപ്പിള്ളിക്കര: കനാലിൽ കക്ക വാരുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. കല്ലങ്കരമാടിൽ താമസിക്കുന്ന ചക്കാണ്ടി പരേതനായ കുട്ടപ്പന്റെ മകൻ ബിജുവാണ് (ബിജുകുട്ടൻ-43) മരിച്ചത്.
കനോലി കനാലിന്റെ കരയോടു ചേർന്ന ഭാഗത്ത് കക്ക വാരുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മാതാവ്: അമ്മിണി. സഹോദരങ്ങൾ: മണികണ്ഠൻ, ഉല്ലാസ്, ജയന്തി, ചന്ദ്രിക, ഷീജ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.