കോങ്ങാട്: ഗൃഹനാഥനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെർപ്പുളശ്ശേരി ചെപ്പത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (42) കോങ്ങാട് പാറശ്ശേരിയിലെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പുലാപ്പറ്റയിൽ ബാർബർഷോപ്പ് നടത്തിവരുകയായിരുന്നു. പിതാവ്: പരേതനായ കറുപ്പൻ. മാതാവ്: കമലാക്ഷി, ഭാര്യ: ശ്രീലത. മക്കൾ: സഞ്ജന, സഞ്ജയ്.