നീലേശ്വരം: ആവിക്കര എ.എൽ.പി സ്കൂൾ മാനേജർ ഉദുമ പരിയാരത്ത് കോടോത്ത് കമലാക്ഷി അമ്മ (91) നീലേശ്വരം പൂവാലം കൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എ.സി. കുഞ്ഞിരാമൻ നായർ. മക്കൾ: കോടോത്ത് ശിവശങ്കരൻ (റിട്ട. സീനിയർ മാനേജർ, വിജയ ബാങ്ക്), മധുസൂദനൻ നായർ (മാവുങ്കാൽ), രാധാമണി (നീലേശ്വരം), ബാലചന്ദ്രൻ നായർ (പരിയാരം ഉദുമ). മരുമക്കൾ: ജയശ്രീ (റിട്ട. പ്രധാനാധ്യാപിക), ഗീത (ചെമ്മനാട്), ശ്രീനിവാസൻ നമ്പ്യാർ (നീലേശ്വരം), ഷീല (തളിപ്പറമ്പ്). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ഉദുമ പരിയാരം വീട്ടുവളപ്പിൽ.