കരിവെള്ളൂർ: കരിവെള്ളൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും റിട്ട. അധ്യാപകനും എഴുത്തുകാരനുമായ തെക്കെ മണക്കാട് എം.എം ഹൗസിലെ എം.എം. നാരായണൻ മാസ്റ്റർ (എം.എം.എൻ. കരിവെള്ളൂർ-90) നിര്യാതനായി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ദീർഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തെക്കെ മണക്കാട് എ.വി സ്മാരക വായനശാല പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി, സി.പി.എം തെക്കെ മണക്കാട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എട്ടോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഭാര്യ: നൂഞ്ഞിയിൽ മഠത്തിൽ ഗൗരി പിള്ളയാതിരിയമ്മ.
മക്കൾ: ദേവതോഷ്, പവിത്ര ചന്ദ്രൻ (റിട്ട. അധ്യാപകൻ, കാഞ്ഞങ്ങാട്), ശ്രീരേഖ (അധ്യാപിക, ചീമേനി ഹയർ സെക്കൻഡറി സ്കൂൾ), ഹേമലത (അധ്യാപിക, അരിയിൽ ഈസ്റ്റ് എൽ.പി സ്കൂൾ), വിജയകുമാർ (കണ്ണൂർ ഗവ. മെഡിക്കൽ കോളജ്).
മരുമക്കൾ: സി. ഉഷാനന്ദിനി, കെ.ഇ. ബിന്ദു (അധ്യാപിക, രാജാസ് എച്ച്.എസ്.എസ് നീലേശ്വരം), കെ. അക്ഷയൻ (റിട്ട. അധ്യാപകർ, മലപ്പുറം), എസ്.കെ. നളിനാഷൻ (റിട്ട. ഹെഡ് മാസ്റ്റർ മൂത്തേടത്ത് എച്ച്.എസ്.എസ് തളിപ്പറമ്പ്), ഡോ. കെ.ബി. സ്മിത (ഗവ. ഹോസ്പിറ്റൽ ചെറുവത്തൂർ).