മൂന്നിയൂര്‍: മൂന്നിയൂർ പാറക്കാവ് കൊടിഞ്ഞി പള്ളിക്കല്‍ ഹസൻ ജിഫ്രി ചെറു കുഞ്ഞിക്കോയ തങ്ങൾ (കെ.പി.സി. തങ്ങൾ -68) നിര്യാതനായി. പരേതനായ അബ്ദുറഹ്മാൻ ജിഫ്രി ആറ്റക്കോയ തങ്ങളുടെ മകനാണ്. ചാവക്കാട് അകലാട്, മൂന്നിയൂർ പാറക്കാവ്, കളത്തിങ്ങൽ പാറ, സലാമത്ത് നഗർ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: പനയത്തിൽ സഫിയ ബീവി. മക്കൾ: സൈനുൽ ആബിദീൻ ജിഫ്രി തങ്ങൾ ദാരിമി (ചെയർമാൻ, ദാറുസ്സലാം സെന്റർ ബെൽത്തങ്ങാടി), ജിഫ്രി കുഞ്ഞി സീതിക്കോയ തങ്ങൾ യമാനി (ഖത്തീബ്, പരുത്തിക്കോട് ജുമാമസ്ജിദ്), സുഹൈറ ബീവി, ത്വാഹാ ജിഫ്രി തങ്ങൾ ബാഖവി (പ്രിൻസിപ്പൽ, പറപ്പാടി മഖാം ജൂനിയർ കോളജ്), സുമയ്യ ബീവി, സുഹൈല ബീവി, സാഹിർ ജിഫ്രി തങ്ങൾ ബാഖവി.
മരുമക്കൾ: ഫൈസൽ തങ്ങൾ കണ്ണന്തളി, അബ്ദുൽ ഹക്കീം തങ്ങൾ പൂക്കയിൽ തിരൂർ, ഫാത്തിമ ബീവി, അസ്മ ബീവി, ഉമ്മുസൽമ ബീവി.