മാവൂർ: ചെറൂപ്പ നൊച്ചിക്കാട്ട് കടവ് പുഴയോരം വീട്ടിൽ എം.പി. വിജയകുമാർ (64) നിര്യാതനായി. കേരള വാട്ടർ അതോറിറ്റി മുൻ ജീവനക്കാരനാണ്. ഭാര്യ: എം.എം. ലളിത (മാവൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ). മക്കൾ: അക്ഷയ് വിജയ് (ഷാർജ), പ്രണോയ് വിജയ് (അബൂദബി). മരുമക്കൾ: പൂജ അക്ഷയ് പറമ്പിൽകടവ്, ദിവ്യ പ്രണോയ് മാവൂർ. സഹോദരങ്ങൾ: വിജയലക്ഷ്മി, പത്മസുന്ദരൻ, അനിൽ കുമാർ, അനിത കുമാരി, രാധാകൃഷ്ണൻ. പരേതന്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി ബുധനാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിന് വിട്ടുനൽകും.