കോഴിക്കോട്: കൊയിലാണ്ടി ജമിലാക്കാന്റവിട സഹൽ ബാഫഖി തങ്ങൾ ( 64- റിട്ട. കേരള വഖഫ് ബോർഡ് സൂപ്രണ്ട്) കണ്ടംകുളങ്ങര ഹോമിയോ കോളജിന് സമീപമുള്ള വസതിയിൽ നിര്യാതനായി. പരേതനായ അബൂബക്കർ ബാഫഖി തങ്ങളുടെ മകനാണ്. മാതാവ്: പരേതയായ ശരീഫ ആമിന ബീവി. ഭാര്യ: സാജിദ ബീവി (കണ്ണൂർ). മക്കൾ: സൽമാൻ ബാഫഖി (ഫിറ്റ് കോ സൊലൂഷൻസ്), സലീൽ ബാഫഖി (മലേഷ്യ), സഹീർ ബാഫഖി, ആമിന സുൽത്താന, റൗള സഫാന, ഫാത്തിമ സഹൽ (ഇരുവരും വിദ്യാർഥികൾ). മരുമക്കൾ: ഷാൻ (നെല്ലിക്കുത്ത്, മഞ്ചേരി), ഷാന ഷെറിൻ (വടകര). സഹോദരങ്ങൾ: ആദിൽ ബാഫഖി (ആദീസ് സാന്റ് വിച്ച് ഷോപ്പി), ശരീഫ സുബൈദ, ശരീഫ മറിയം. ഹംസ ബാഫഖി തങ്ങൾ സഹോദരീ ഭർത്താവാണ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.15ന് കണ്ടംകുളങ്ങര ജുമാ മസ്ജിദിലും ഒമ്പതുമണിക്ക് കോയാ റോഡ് തെരുവത്ത് ജുമാ മസ്ജിദിലും.