ചാലക്കുടി: വീടിനു മുകളിലെ ടെറസില്‍നിന്ന് മാങ്ങ പറിക്കുന്നതിനിടെ നിലത്തുവീണ് പരിക്കേറ്റ് മരിച്ചു. പടിഞ്ഞാറെ നായരങ്ങാടി ഞര്ളേലി പരേതനായ ലോനപ്പന്റെ മകന് ഡേവീസാണ് (60) മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീണ് പരിക്കേറ്റ ഡേവീസിനെ ചാലക്കുടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. സി.പി.എം നായരങ്ങാടി എ.കെ.ജി ബ്രാഞ്ച് മുന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: മോളി. മക്കള്‍: ഡിസ്മി (ഇംഗ്ലണ്ട്), നിമ്മി, ഡില്മി. മരുമക്കള്‍: റിന്റോ (ഇംഗ്ലണ്ട്), ഷിന്റോ (സൗദി), ജോബി. സംസ്കാരം പിന്നീട്.