പറളി: മസ്ജിദുൽ മുജാഹിദീനിലെ ദീർഘകാല ഇമാമും മദ്റസത്തുൽ മുജാഹിദീനിലെ പ്രധാനാധ്യാപകനുമായിരുന്ന പറളി പറക്കാട് വീട്ടിൽ കുഞ്ഞിക്കോയ മൗലവി (67) നിര്യാതനായി.
കൊടുന്തിരപ്പുള്ളി മസ്ജിദുൽ മുജാഹിദീൻ, കല്ലേപ്പുള്ളി സലഫി മസ്ജിദ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സബൂറ. മക്കൾ: സുമയ്യ, സുബ്ഹാന, സുഹൈൽ. മരുമക്കൾ: ബഷീർ, അക്ബർ, സമറിൻ.