ഏലംകുളം: പാലത്തോൾ മപ്പാട്ടുകര പാലത്തിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടായി താന്നിക്കൽ വാസുദേവന്റെ മകൻ സുജിത്താണ് (32) മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴിന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്കു വരുന്ന ട്രെയിൻ തട്ടിയാണ് മരിച്ചത്. മാതാവ്: ഏലംകുളം കൊട്ടോംതടത്തിൽ രമണി. ഭാര്യ: ശിൽപ. മകൾ: ആദ്യ. സഹോദരങ്ങൾ: സുരേഷ് ബാബു, പരേതനായ സൂരജ്.