മുക്കം: ചെറുവാടി പാറമ്മൽ പട്ടാപ്പിൽ കളത്തിങ്ങൽ റുഖിയ (68) നിര്യാതയായി. ഭർത്താവ്: പരേതനായ പട്ടാപ്പിൽ അഹമ്മദ്. പിതാവ്: മുഹമ്മദ് കളത്തിങ്ങൽ. മാതാവ്: ഫാത്തിമ. മക്കൾ: അബ്ദുസ്സത്താർ (അക്ഷയ കൂളിമാട്), അബ്ദുൽ ഹകീം (ഫാൻസി സ്റ്റോർ ഓമശ്ശേരി), ആയിശ (വാഴക്കാട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ), ബുഷ്റ, സാബിറ. മരുമക്കൾ: അബ്ദുൽ ഹനീഫ മാരാത്ത് (റിട്ട. എസ്.ഐ കൊണ്ടോട്ടി), നസീം പരിയാരത്ത്, മെഹബൂബ് പുവ്വാട്ടുപറമ്പ്, നദീറ വെള്ളലശ്ശേരി (അധ്യാപിക, കൊടിയത്തൂർ വാദിറഹ്മ സ്കൂൾ), ഒ.പി. ഫസ്ല ഓമശ്ശേരി (പാലിയേറ്റിവ് നഴ്സ് സുരക്ഷ ചെറുവാടി). സഹോദരങ്ങൾ: ഡോ. ആലികുട്ടി (റിട്ട. മെഡിക്കൽ ഓഫിസർ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ മുക്കം), അബ്ദുല്ല (റിട്ട. അസി. എൻജിനീയർ കേരള വാട്ടർ അതോറിറ്റി), സുലൈമാൻ (ജി.എസ്.ടി ഡിപ്പാർട്മെന്റ് കോഴിക്കോട്), അബ്ദുൽ ജലീൽ (ദുബൈ), ആയിഷ (എടവണ്ണപ്പാറ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.