തലശ്ശേരി: എടക്കാട് പി.എച്ച്.സിക്ക് സമീപം നമസ്കാരം വീട്ടിൽ കെ.പി. വസന്ത ചന്ദ്രൻ (83) നിര്യാതനായി. പ്രവാസിയായിരുന്നു. പരേതരായ ശങ്കു റൈറ്റരുടെയും സുമിത്രയുടെയും മകനാണ്. ഭാര്യ: ബീന (അധ്യാപിക, ചിന്മയാമിഷൻ, കണ്ണൂർ). മക്കൾ: സുചിത്ര, വിനയ. മരുമകൻ: ശ്രീജിത്ത്. സഹോദരങ്ങൾ: പ്രഭാകരൻ, പ്രസന്ന, പ്രഭാവതി, പരേതനായ ജയരാജൻ.