പയ്യന്നൂർ: സി.പി.എം മുൻ ഏരിയ കമ്മിറ്റിയംഗവും സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗവുമായ പയ്യന്നൂർ കിഴക്കെ കണ്ടങ്കാളിയിലെ കെ. രാഘവൻ (കെ.ആർ -77) നിര്യാതനായി. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. സി.പി.എം അവിഭക്ത പയ്യന്നൂർ ലോക്കൽ സെക്രട്ടറി, ബീഡി തൊഴിലാളി യൂനിയൻ, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ എന്നീ സംഘടനകളുടെ നേതൃനിരയിലും സി.ഐ.ടി.യു ഏരിയ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭക്ഷ്യ സമരം, മിച്ചഭൂമി സമരം, പയ്യന്നൂർ ഷണ്മുഖ പ്രസ് സമരം തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്ത് ജയിലിൽ കഴിഞ്ഞിരുന്നു. വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റി, കൈരളി ഹോട്ടൽ, പയ്യന്നൂർ ദിനേശ് ബീഡി സഹകരണ സംഘം എന്നിവയുടെ പ്രസിഡന്റായിരുന്നു. ദിനേശ് കേന്ദ്ര സംഘം ഡയറക്ടറായും പ്രവർത്തിച്ചു. ഭാര്യ: പരേതയായ കാർത്യായനി (കുന്നരു). മക്കൾ: സുനില, സുനിൽകുമാർ (സി.പി.എം പയ്യന്നൂർ സൗത്ത് ലോക്കൽ കമ്മിറ്റിയംഗം, പയ്യന്നൂർ കോഓപ് റൂറൽ ബാങ്ക് മാനേജർ), സുധീർ (ചുമട്ട് തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഏരിയ കമ്മിറ്റിയംഗം), സുരേഷ് (സൈക്കിൾ ഷോപ്പ്). മരുമക്കൾ: പി.വി. ബാവ (കുഞ്ഞിമംഗലം), കെ. ഫെമി (കരിവെള്ളൂർ), എ.എം. ഷൈജ (ചെറുവത്തൂർ), സവിത (ആലപ്പടമ്പ്). സഹോദരങ്ങൾ: കെ. തമ്പായി, കെ. ബാലൻ (സി.പി.എം കണ്ടങ്കാളി കിഴക്ക് ബ്രാഞ്ചംഗം, നഗരസഭ കൗൺസിലർ), കെ. കുമാരൻ (ഓട്ടോഡ്രൈവർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.