ഇരിട്ടി: മീത്തലെ പുന്നാട് അശ്വതി നിവാസിൽ റിട്ട. എസ്.ഐ അനന്തൻ നമ്പ്യാർ (68) നിര്യാതനായി. ഭാര്യ: ശോഭ (റിട്ട. അധ്യാപിക, മീത്തലെ പുന്നാട് യു.പി സ്കൂൾ). മക്കൾ: അനൂപ് (ആസ്ട്രേലിയ), അനൂജ (അധ്യാപിക, മനോഹരവിലാസം എൽ.പി സ്കൂൾ മച്ചൂർമല), അശ്വതി (ആസ്ട്രേലിയ). മരുമക്കൾ: യമുന പത്മനാഭൻ (ആസ്ട്രേലിയ), സൂരജ് മാലൂർ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, മുഴക്കുന്ന്, എൻ.ജി.ഒ യൂനിയൻ മട്ടന്നൂർ ഏരിയ സെക്രട്ടറി), രൂപേഷ് (ആസ്ട്രേലിയ). സഹോദരങ്ങൾ: ചാത്തുക്കുട്ടി നമ്പ്യാർ, ഗോപാലൻ നമ്പ്യാർ, ലക്ഷ്മി അമ്മ, നാരായണിയമ്മ, പരേതരായ കണ്ണൻ നമ്പ്യാർ, മീനാക്ഷി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.