പുതുപ്പരിയാരം: ഓട്ടൂർക്കാട് പ്രതീക്ഷ നഗർ ചന്ദ്രനിവാസിൽ സി. വിജയകുമാരി (70) നിര്യാതയായി. സി.പി.ഐ ബ്രാഞ്ച് അംഗവും തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) പുതുപ്പരിയാരം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. ഭർത്താവ്: രാമചന്ദ്രൻ (റിട്ട. റെയിൽവേ). മക്കൾ: രാജേഷ് (കെ.എസ്.ഡി.പി), ദിനേശ്കുമാർ. മരുമക്കൾ: പ്രസന്നകുമാരി, സുമിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.