ചട്ടിപ്പറമ്പ്: ഈസ്റ്റ്കോഡൂരിലെ നൊട്ടനാലുങ്ങള് കുഞ്ഞിമുഹമ്മദ് (കുഞ്ഞാന് - 66) നിര്യാതനായി. പിതാവ്: പരേതനായ നൊട്ടനാലുങ്ങള് ബീരാന്‍കുട്ടി. മാതാവ്: കരുവള്ളിപ്പാത്തിക്കല്‍ ഇത്താച്ചു. ഭാര്യ: ആയിഷാബി കിളയില്‍. മക്കള്‍: ഫവാസ്, ഫാസില്‍, പരേതനായ മുനവ്വര്‍ ഫൈറൂസ്. മരുമക്കള്‍: റഹ്ന സുല്‍ത്താന, ഷഫ്ന ഷെറി, ഹിസാന തസ്നി. സഹോദരങ്ങള്‍: എന്‍. കുഞ്ഞീതു (പ്രസിഡന്റ്, മുസ്ലിം ലീഗ് കോഡൂര്‍ പഞ്ചായത്ത് കമ്മിറ്റി), ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് ഈസ്റ്റ്കോഡൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.