മഞ്ചേരി: മുട്ടിപ്പാലം ഉള്ളാടംകുന്ന് മഹല്ല് സ്വദേശിയും മഹല്ല് കാരണവരും നാട്ടിലെ മതസ്ഥാപനങ്ങളുടെ ദീർഘകാല വൈസ് പ്രസിഡന്റുമായിരുന്ന തറമണ്ണിൽ നീലിപറമ്പിൽ മൊയ്തീൻകുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ മേച്ചേരി പാത്തുമ്മ. മക്കൾ: മുഹമ്മദ് മുസ്തഫ, മൈമൂന, കദീജ. മരുമക്കൾ: ഹംസ (ആലുംകുന്ന്), ഹംസ (ചീനിക്കൽ), റസിയ (ചീനിക്കൽ).