മാള: അണ്ണല്ലൂർ ആനപ്പാറ മൊതയിൽ ചന്ദ്രശേഖരന്റെ (കെ.എസ്.ഇ.ബി റിട്ട. എൻജിനീയർ) ഭാര്യ ഭാരതി (79) നിര്യാതയായി. അണ്ണല്ലൂർ എൻ.എസ്.എൽ.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്നു.
മക്കൾ: പ്രിൻസി, ആശ (അധ്യാപിക, വി.എച്ച്.എസ്.എസ്. വളാഞ്ചേരി), അനിൽകുമാർ. മരുമക്കൾ: ചന്ദ്രപ്രകാശ്, സതീശൻ (റിട്ട. ഗവ. ഹൈസ്കൂൾ അധ്യാപകൻ), മൃദുഷ (ശ്രീകൃഷ്ണ ഹൈസ്കൂൾ, ആനന്ദപുരം).