വള്ളിക്കുന്ന്: ഒലിപ്രം മുണ്ടിയൻകാവ് പറമ്പിലെ ചക്കാലക്കൽ വീട്ടിൽ പുലാശ്ശേരി ഭാർഗവി (ചിന്നമ്മാളു-91) നിര്യാതയായി. ഭർത്താവ്: പരേതനായ പരുത്തിക്കാട് വടക്കെ പുരക്കൽ ബാലൻ (റിട്ട. അധ്യാപകൻ, ശാസ്ത എ.എൽ.പി സ്കൂൾ).
മക്കൾ: ഗിരിജ (റിട്ട. ഹയർ സെക്കൻഡറി അധ്യാപിക, മഞ്ചേരി), പ്രേമൻ പരുത്തിക്കാട് (മുൻ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.ഐ വള്ളിക്കുന്ന് ലോക്കൽ സെക്രട്ടറി), പ്രദീപ് കുമാർ (വിമുക്തഭടൻ), സ്നേഹപ്രഭ (ചെന്നൈ), പ്രസന്നകുമാർ (റിട്ട. സീനിയർ സൂപ്രണ്ട്, ഫോറസ്റ്റ് ഡിപ്പാർട്മെന്റ്), പരേതനായ ഡോ. പ്രകാശ് ബാബു (പ്രഫസർ, മുൻ മലയാളവിഭാഗം വകുപ്പ് അധ്യക്ഷൻ, കേരളവർമ കോളജ് തൃശൂർ).
മരുമക്കൾ: വേണുഗോപാലൻ (റിട്ട. സ്പെഷൽ റവന്യൂ ഓഫിസർ, കെ.എസ്.ഇ.ബി), വസന്തകുമാരി, ഗോകുൽ കൃഷ്ണൻ (റിട്ട. സതേൺ റെയിൽവേ ചെന്നൈ), ലീന (സി.ഡബ്ല്യു.ഐ, വനിത-ശിശു വികസനം, കോഴിക്കോട്), ശോഭ (അധ്യാപിക, ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), മേജർ. ഡോ. സെലീന (മലയാളവിഭാഗം അധ്യാപിക, സെന്റ് തെരേസ കോളജ്, എറണാകുളം). സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.