കൊടുങ്ങല്ലൂർ: മേത്തല സെന്റ് ജൂഡ് പള്ളിക്ക് വടക്ക് എടവഴിക്കൽ പരേതനായ കുഞ്ഞുമൊയ്തീന്റെ ഭാര്യ ബീവിക്കുട്ടി (85) നിര്യാതയായി. അഴീക്കോട് തരുപീടികയിൽ അബ്ദുൽ ഖാദർ-കുഞ്ഞിബീവാത്തു ദമ്പതികളുടെ മകളാണ്.
മക്കൾ: ഷുക്കൂർ (ഗൾഫ്), താഹിർ (അഡ്വ. ക്ലർക്ക്), സഗീർ (ഗൾഫ്), പരേതനായ അബ്ദുൽ ഗഫൂർ (മേത്തല സഹകരണ ബാങ്ക് ഭരണസമിതി മുൻ അംഗം), ഫെമിന. മരുമക്കൾ: റഹ്മത്ത്, മിജുനു, അനീഷ, ഹസീന, പരേതനായ മുഹമ്മദ് ഇഖ്ബാൽ.
സഹോദരങ്ങൾ: ഖദീജ, മറിയുമ്മ, പരേതരായ കൊച്ചുമുഹമ്മദ്, ഹൈദ്രോസ്, അബ്ദുല്ലക്കുട്ടി, കാദിര്, താച്ചി, ഐശു, പാത്തോമ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.