ഗുരുവായൂര്‍: ഈ മാസം ഒമ്പത് മുതല്‍ കാണാതായിരുന്ന ബ്രഹ്മകുളം പാലബസാര്‍ സ്വദേശി ആര്.വി. അബ്ദുറഹ്മാനെ (79) കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആല്മാവ് സ്റ്റോപ്പിനടുത്ത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. അബ്ദുറഹ്മാനെ കാണാനില്ലെന്ന് വീട്ടുകാര്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തോട് വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പൊലീസും അഗ്നിരക്ഷ സേനയും ചേര്‍ന്ന് പുറത്തെടുത്തു.
ഭാര്യ: സഫിയ. മക്കള്‍: ഷാഹുല്‍ ഹമീദ്, സൈനുദ്ദീന്‍, ലത്തീഫ്, ആരിഫ, ഷൈലിനി. മരുമക്കള്‍: ബദറുദ്ദീന്‍, ഷംസു, ഷെമി, ഫെമി, ഷജി.