അരിമ്പൂർ: കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ മരിച്ചു. കൈപ്പിള്ളി കളരി ക്ഷേത്രത്തിന് സമീപം ചേമ്പോത്ത് രാമൻ നായരുടെ മകൻ സന്തോഷ് കുമാർ (57) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വീട്ടിൽ ഇരിക്കുമ്പോഴാണ് കുഴഞ്ഞു വീണത്. ആദ്യം ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: സുധ. സഹോദരങ്ങൾ: പ്രേമ, ലളിത, പരേതരായ ഹരിദാസൻ, പ്രകാശൻ. സംസ്കാരം ഞായറാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ.