ആലത്തൂർ: നടന്നുപോകുമ്പോൾ ബൈക്ക് ഇടിച്ച് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. ആലത്തൂർ ടൗൺ മൂച്ചിക്കാട്ടിൽ പരേതനായ തങ്കാവു റാവുത്തറുടെ മകൻ അലി അക്ബർ (61) ആണ് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം നാലിന് മെയിൻ റോഡിൽ ആലത്തൂർ എസ്.ബി.ഐ ബാങ്കിന് മുൻവശമാണ് അപകടം.
ശനിയാഴ്ച പുലർച്ച 3.30നാണ് മരിച്ചത്. ഭാര്യ: ഷാജിത. മക്കൾ: തസ്നി, അസ്ന.
സഹോദരങ്ങൾ: അബ്ദുസ്സലാം (ആലത്തൂർ ജുമാമസ്ജിദ് മുൻ പ്രസി), ഹക്കീം (മൂച്ചിക്കാട് വിറകു വ്യാപാരി), റഹ്മത്ത്, ഫൗജ.