പൊന്നാനി: പൊന്നാനിയിൽ സാക്ഷരത പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുകയും സാമൂഹിക സേവന രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന അമ്പലത്തുവീട്ടിൽ കുഞ്ഞുമുഹമ്മദ് (സാക്ഷരത കുഞ്ഞുമുഹമ്മദ്-82) നിര്യാതനായി.
പൊന്നാനി എം.ഐ യു.പി, ടി.ഐ. യു.പി സ്കൂൾ സ്ഥാപകൻ ഉസ്മാൻ മാസ്റ്ററുടെ മകളുടെ മകനും ആദ്യകാല സാക്ഷരത പ്രവർത്തകനും ഉറൂബ് ഗ്രന്ഥശാല ലൈബ്രേറിയനും കർമയുടെ മുൻ പ്രസിഡന്റും ഇപ്പോഴത്തെ രക്ഷാധികാരിയുമായിരുന്നു.
ഭാര്യ: പരേതയായ സാറു. സഹോദരങ്ങൾ: ഹുസൈൻ, അബ്ദുല്ല, അബ്ദുറഹ്മാൻ, ഇമ്പിച്ചിബാവ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മിസ്രി പള്ളി ഖബർസ്ഥാനിൽ.