പൂനൂര്: മുണ്ടോട്ടുകണ്ടി എം.കെ. മുഹമ്മദ് സലീം മാസ്റ്റര്‍ (76) നിര്യാതനായി. പരേതനായ ഏഴുവളപ്പില്‍ ഹുസൈന് ഹാജിയുടെ മകനാണ്. കണ്ണൂര്‍ രാമന്തളിയിലും പൂനൂര് ഗവ. ഹൈസ്കൂളിലും അധ്യാപകനായി സേവനം ചെയ്തു. വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. എ.ഡബ്ല്യു.എച്ച് മാനേജ്മെന്റ് കമ്മിറ്റി അംഗം, എം.എസ്.എസ് ജില്ല കമ്മിറ്റി അംഗം, പൂനൂര് റഹ്മ ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴിലുള്ള പലിശരഹിത നിധി ചെയര്മാന്, പൂനൂര് പാലിയേറ്റിവ് കെയര്‍ ആജീവനാന്ത അംഗം, മുബാറക് സ്ഥാപനങ്ങളുടെ മാനേജ്മെന്റ് കമ്മിറ്റി അംഗം, പൂനൂർ ടൗൺ സലഫി മദ്റസ രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1964ല്‍ പൂനൂരില്‍ ആരംഭിച്ച ഇസ്ലാമിക് ലൈബ്രറിയുടെ സ്ഥാപക അംഗമായിരുന്നു.
ഭാര്യ: നഫീസ തേക്കുള്ളകണ്ടി. മക്കള്‍: ഷമീമ, ഷരീഫ, ഷഫീഖ്, ഷഹീറ, സന ഫാത്തിമ. മരുമക്കള്‍: ആസാദ് (തിരുവമ്പാടി), മുസ്തഫ (നന്മണ്ട), സജ്ന (കാന്തപുരം), നൗഫല്‍ (നന്മണ്ട), ബാസിത്ത് (കിഴക്കോത്ത്).