പൂവാട്ടുപറമ്പ്: പെരുവയൽ ഗ്രാമപഞ്ചായത്ത് 11ാം വാർഡ് വികസന സമിതി കൺവീനർ മുസ്തഫ കോവൂർ (64) നിര്യാതനായി. ദീർഘകാലം കോഴിക്കോട് കോർപറേഷനിൽ റവന്യൂ വിഭാഗം ജീവനക്കാരനായിരുന്നു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, യു.ഡി.എഫ് ചെയർമാൻ, പൂവാട്ടുപറമ്പ് സലഫി മസ്ജിദ് ജനറൽ സെക്രട്ടറി, മായനാട് സലഫി മസ്ജിദ് ഖത്തീബ് എന്നീ പദവികൾ വഹിച്ചുവരുകയായിരുന്നു. പിതാവ്: പരേതനായ മൂസക്കോയ പുളിയുള്ള പറമ്പ്. മാതാവ്: ആയിഷ പൂവാട്ട്. ഭാര്യ: ഷക്കീന വെങ്ങാലി (സി.ഡി.എം.ആർ.പി കാലിക്കറ്റ് യൂനിവേഴ്സിറ്റി). മക്കൾ: ഫാത്തിമ നൂറുൽ ഐൻ, അദിനാൻ മൂസ. മരുമകൻ: സുഹൈൽ തിരുത്തിയാട്. സഹോദരങ്ങൾ: മുഹമ്മദ് ബാബു, അശ്റഫ് കോവൂർ, ഹാജറ കൊടിയത്തൂർ, ഫാത്തിമത്ത് സുഹറ മാങ്കാവ്, റഹീന മൂർക്കനാട്.