പത്തിരിപ്പാല: അകലൂർ പത്മനാഭ നിലയം നമ്പ്രത്ത് സേതുമാധവൻ (82) നിര്യാതനായി. വിമുക്തഭടനാണ്. 13 വർഷമായി ചിനക്കത്തൂർ പൂരത്തിലെ നമ്പ്രത്ത് തറവാട്ടുകുതിര വരവിന് നേതൃത്വം നൽകിയിരുന്നു. ഭാര്യ: മീനാക്ഷി അമ്മ.
മക്കൾ: രാമചന്ദ്രൻ (മുൻ ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് അംഗം, ജലനിധി പ്രസി). മഞ്ജുള, സ്വപ്ന. മരുമക്കൾ: പ്രീത, മുരളീധരൻ, പ്രണേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.