ബേപ്പൂർ: കോഴിക്കോടൻ വീട്ടിൽ ആമദ് (അനൗൺസർ-68) കയർ ഫാക്ടറിക്ക് പിൻവശമുള്ള വസതിയിൽ നിര്യാതനായി. കഴിഞ്ഞ 40 വർഷത്തോളമായി ആകർഷക ശബ്ദശൈലിയിൽ നിരവധി രാഷ്ട്രീയ കലാ-കായിക പരിപാടികളുടെ അനൗൺസർ ജോലിയിൽ പ്രസിദ്ധനായിരുന്നു. ഭാര്യ: ആസിയ. മക്കൾ: ജംഷീദ്, ജിഷാദ്. മരുമക്കൾ: സഫിയ (പുളിക്കൽ), ജസീന (മാത്തോട്ടം).