കോഴിക്കോട്: പി.എം. കുട്ടി റോഡ് ‘സിതാര’യിൽ അമ്പ്രമോളി ജയരാജൻ നായർ (87-റിട്ട. എ.ഇ.ഒ) നിര്യാതനായി. പരേതരായ കാളിയമ്പത്ത് അപ്പുണ്ണി നായരുടെയും അമ്പ്രമോളി അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: തെക്കേക്കളത്തിൽ സീതാലക്ഷ്മി അമ്മ. മക്കൾ: ഷീജ ഗോപിനാഥ്, സുജ ഗോപാലകൃഷ്ണൻ. മരുമക്കൾ: കെ. ഗോപിനാഥ് (അബൂദബി), സി.പി. ഗോപാലകൃഷ്ണൻ (റിട്ട. എ.ഡി.എം എൽ.ഐ.സി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.