തൃക്കരിപ്പൂർ: പൂവളപ്പ് ചിക്കൻ സ്റ്റാൾ ഉടമ മൂപ്പന്റകത്ത് അബ്ദുല്ല (79) നിര്യാതനായി. പരേതരായ നങ്ങാരത്ത് മുഹമ്മദ് കുഞ്ഞിയുടെയും മൂപ്പന്റകത്ത് സൈനബയുടെയും മകനാണ്. മുസ്ലിം ലീഗ് പൂവളപ്പ് വാർഡ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കൈക്കോട്ടുകടവ് ജമാഅത്ത് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: ഇ.കെ. കുഞ്ഞാമിന. മക്കൾ: നസീമ (ബീരിച്ചേരി), നൗഷാദ്, മുഹമ്മദ്(ഇരുവരും ദുബൈ), ശമീമ. മരുമക്കൾ: അബ്ദുൽ സത്താർ വടക്കെ കൊവ്വൽ(മലേഷ്യ), എ.ജി.സിദ്ദീഖ് ബീരിച്ചേരി(റിട്ട.പഞ്ചായത്ത് ജീവനക്കാരൻ), മറിയംബി(വൾവക്കാട്). സഹോദരങ്ങൾ: ആയിഷ, ഷാഫി(മലേഷ്യ), പരേതരായ അബ്ദുൽ ഗഫൂർ, സൈനബ, ഹലീമ.