മാവൂർ: വിമുക്തഭടൻ മാവൂർ പാറമ്മൽ പഴമ്പള്ളി മേത്തൽ ആലിക്കുട്ടി (58) നിര്യാതനായി. പാറമ്മൽ മൂഹിമ്മാത്തുൽ മുസ്ലിമീൻ ഹയർസെക്കൻഡറി മദ്റസ കമ്മിറ്റി വൈസ് പ്രസിഡന്റ്, ശാഖ എസ്.വൈ.എസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: ജസ്ന, സജ്ന, സാജിദ് അമീൻ (എ.സി.സി.എ ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്). മരുമക്കൾ: ഹർഷാദ് എളമരം (യു.എ.ഇ), ബിലാൽ പെരിങ്ങളം. സഹോദരങ്ങൾ: ബഷീർ പഴമ്പള്ളി മേത്തൽ (അറേബ്യൻ ട്രാവൽസ്, മാവൂർ), ഖദീജ, ആസിയ, ആയിഷ, പരേതനായ മുഹമ്മദ് കുട്ടി.